Tuesday, January 12, 2016

കാഫ്ക- ജീവിതരേഖ

000211_7498788c27f7a4fsh63c06_N_327x204കാഫ്കയുടെ അച്ഛനും അമ്മയും

1883 ജൂലൈ 3ന്‌ ചെക്കോസ്ലൊവാക്യയുടെ തലസ്ഥാനമായ പ്രാഗിൽ ജനനം; അച്ഛൻ ഹെർമ്മൻ കാഫ്ക(1852-1931), അമ്മ ജൂലി ലോവി(1856-1934). അച്ഛൻ ഒരു ബൊഹീമിയൻ ഗ്രാമത്തിൽ നിന്നു പ്രാഗിലേക്കു കുടിയേറിയ ഒരു കശാപ്പുകാരന്റെ മകനായിരുന്നു; അമ്മയുടെ പാരമ്പര്യത്തിൽ പല മതപണ്ഡിതന്മാരുമുണ്ടായിരുന്നു.

kafka one yearകാഫ്ക ഒരു വയസ്സുള്ളപ്പോള്‍

1885 സഹോദരൻ ജോർജ്ജിന്റെ ജനനം; പതിനഞ്ചാം മാസത്തിൽ മരിച്ചു.

1887 സഹോദരൻ ഹെയിൻറിച്ചിന്റെ ജനനം; ആറാം മാസത്തിൽ മരിച്ചു.

993709_10151737144057198_557257861_nകാഫ്കയുടെ സഹോദരിമാര്‍

1889 സഹോദരി ഗബ്രിയേലെ(എല്ലി)യുടെ ജനനം

1890 സഹോദരി വലേറി(വല്ലി)യുടെ ജനനം

1892 സഹോദരി ഓട്ട്ലി(ഓട്ട്ല)യുടെ ജനനം

kafka 1888

1893-1901 പ്രാഗിലെ ജർമ്മൻ ജിമ്നേഷ്യത്തിൽ പ്രാഥമികവിദ്യാഭ്യാസം. ഓസ്ക്കാർ പൊള്ളാക്കുമായി സൌഹൃദം.

1901 പ്രാഗിലെ ചാൾസ് യൂണിവേഴ്സിറ്റിയിൽ നിയമപഠനം

max brodമാക്സ് ബ്രോഡ്

1902 മാക്സ് ബ്രോഡിനെ പരിചയപ്പെടുന്നു

1903 “കുട്ടിയും നഗരവും” എന്ന നോവൽ എഴുതുന്നു (ഇതു നഷ്ടപ്പെട്ടു)

1904-05 “ഒരു സമരത്തിന്റെ വിവരണം” എഴുതുന്നു

kafka 1906

1906 നിയമത്തിൽ ഡോക്ടറേറ്റ്; പ്രാഗിലെ കോടതികളിൽ ഒരു കൊല്ലത്തെ പരിശീലനം തുടങ്ങുന്നു.

1907 “നാട്ടുമ്പുറത്തെ വിവാഹത്തിനുള്ള ഒരുക്കങ്ങൾ” എഴുതുന്നു

ആഗസ്റ്റ്: മൊറേവിയയിൽ അവധിക്കാലം; ഹെഡ്‌വിഗ് വെയ്‌ലറുമായുള്ള സൌഹൃദം.

ഒക്ടോബർ: അസ്സികുറാസിയോണി ജനെറാലി എന്ന ഇൻഷുറൻസ് കമ്പനിയിൽ ജോലിക്കു ചേരുന്നു.

1908 സർക്കാർ ഉടമസ്ഥതയിലുള്ള വർക്കേഴ്സ് ആക്സിഡന്റ് ഇൻഷുറൻസ് കമ്പനിയിൽ ജോലി തുടങ്ങുന്നു.

മാർച്ച്: മ്യൂണിച്ചിൽ നിന്നുള്ള ഹൈപ്പീരിയൺ എന്ന മാസികയിൽ എട്ടു ഗദ്യരചനകൾ പ്രസിദ്ധീകരിക്കുന്നു; ഇവ പിന്നീട് “നിരീക്ഷണങ്ങൾ” എന്ന പുസ്തകത്തിൽ ഉൾപ്പെടുത്തുന്നുണ്ട്.

1909 മാക്സ് ബ്രോഡും ഓട്ടോ ബ്രോഡുമൊപ്പം റീവയിൽ അവധിക്കാലം; അവിടെ കണ്ട വിമാനങ്ങളുടെ പ്രദർശനത്തിൽ നിന്ന് “ബ്രേസിയായിലെ വിമാനങ്ങൾ” എഴുതുന്നു.

1910 ഡയറി എഴുതിത്തുടങ്ങുന്നു.

മാർച്ച്: ബൊഹീമിയ മാസികയിൽ അഞ്ചു രചനകളുടെ പ്രസിദ്ധീകരണം

ഒക്ടോബർ: മാക്സ് ബ്രോഡിനൊപ്പം പാരീസ് യാത്ര.

ഡിസംബർ: ബർലിൻ യാത്ര

kafka 1911

1911 യിദ്ദിഷ് നാടകാവതരണങ്ങളിൽ സ്ഥിരസാന്നിദ്ധ്യമാവുന്നു; ഇസാക്ക് ലോവി എന്ന നടനുമായി സൌഹൃദം. മാക്സ് ബ്രോഡുമായി ചേർന്ന് “റിച്ചാർഡും സാമുവലും” എന്നൊരു നോവലെഴുതാൻ പ്ളാനിടുന്നു.

1912 ജൂൺ-ജൂലൈ: മാക്സ് ബ്രോഡിനൊപ്പം വെയ്മർ സന്ദർശനം.പിന്നെ മൂന്നാഴ്ച ഒറ്റയ്ക്ക് ഹർസ് മലയിലെ ഒരു സാനിറ്റോറിയത്തിൽ. “കാണാതെ പോയവൻ(അമേരിക്ക)” എന്ന നോവൽ എഴുതിത്തുടങ്ങുന്നു.

felice mit hutഫെലിസ്

ആഗസ്റ്റ് 13: ഫെലിസ് ബോവറിനെ കണ്ടുമുട്ടുന്നു.

സെപ്തംബർ 22: ഒറ്റ രാത്രി കൊണ്ട് “വിധിന്യായം” എന്ന കഥ എഴുതുന്നു.

നവംബർ-ഡിസംബർ: “രൂപാന്തരം” എഴുതിത്തുടങ്ങുന്നു. ഡിസംബറിൽ ലീപ്സിഗിൽ നിന്ന് “നിരീക്ഷണങ്ങൾ” എന്ന ആദ്യത്തെ പുസ്തകം പ്രസിദ്ധീകരിക്കുന്നു.

1913 മേയ്: “കാണാതെ പോയവൻ” എന്ന നോവലിന്റെ ആദ്യത്തെ അദ്ധ്യായമായ “സ്റ്റോക്കർ” പ്രസിദ്ധീകരിക്കുന്നു.

ജൂൺ: അർക്കേഡിയയിൽ “വിധിന്യായം” പ്രസിദ്ധീകരിക്കുന്നു.

സെപ്തംബർ: വിയന്നയിൽ, അപകടങ്ങൾ തടയുന്നതിനെക്കുറിച്ചുള്ള ഒരു കോൺഫെറൻസിൽ സംബന്ധിക്കുന്നു; ഒപ്പം പതിനൊന്നാമത് സിയോണിസ്റ്റ് കോൺഗ്രസ്സിലും.

നവംബർ 8-9: ഫെലിസിനൊപ്പം ബർലിനിൽ.

kafka and Felice 1917കാഫ്കയും ഫെലിസും

1914 ജൂൺ 1: ബെർലിനിൽ വച്ച് ഫെലിസുമായുള്ള വിവാഹനിശ്ചയം.

ജൂലൈ12: വിവാഹത്തിൽ നിന്നു പിന്മാറുന്നു.

ആഗസ്റ്റ്:“വിചാരണ” എഴുതിത്തുടങ്ങുന്നു.

ഒക്റ്റോബർ:“പീനൽ കോളണിയിൽ.” ഫെലിസുമായുള്ള കത്തിടപാടു പുനരാരംഭിക്കുന്നു.

ഡിസംബർ: “നിയമത്തിനു മുന്നിൽ” എഴുതുന്നു.

1915 ജനുവരി: “ബ്ളംഫെൽഡ്, പ്രായം ചെന്ന ഒരവിവാഹിതൻ” എഴുതുന്നു.

ഫെബ്രുവരി: വാടകവീട്ടിലേക്ക് താമസം മാറ്റുന്നു.

ഒക്റ്റോബർ: ഫൊണ്ടെയിൻ പ്രൈസ് നേടിയ കാൾ സ്റ്റേൺഹെയ്ം എന്ന നാടകകൃത്ത് സമ്മാനത്തുക കാഫ്കയ്ക്കു നല്കുന്നു.

നവംബർ: “രൂപാന്തരം” പുസ്തകരൂപത്തിൽ.

1916 ഏപ്രിൽ: റോബർട്ട് മ്യൂസിൽ പ്രാഗിൽ ചെന്ന് കാഫ്കയെ കാണുന്നു.

ജൂലൈ: ഫെലിസിനൊപ്പം മരിയൻബാദിൽ

ആഗസ്റ്റ് 20: വിവാഹത്തിനനുകൂലവും പ്രതികൂലവുമായുള്ള കാരണങ്ങളുടെ ഒരു ലിസ്റ്റ് എഴുതുന്നു.

ഒക്റ്റോബർ: “വിധിന്യായം” പുസ്തകരൂപത്തിൽ

നവംബർ: “നാട്ടുമ്പുറത്തെ ഡോക്ടർ” എന്ന സമാഹാരത്തിലെ കഥകൾ എഴുതിത്തുടങ്ങുന്നു.

1917 ഏപ്രിൽ: ഹീബ്രു പഠിക്കാൻ തുടങ്ങുന്നു. “ചൈനയിലെ വന്മതിൽ” എഴുതുന്നു.

ജൂലൈ: ഫെലിസുമായി രണ്ടാമത്തെ വിവാഹനിശ്ചയം;

ആഗസ്റ്റ്9-10: രക്തം ഛർദ്ദിച്ചതിനെ തുടർന്നുള്ള പരിശോധനയിൽ ക്ഷയമാണെന്നു സ്ഥിരീകരിക്കുന്നു.

സെപ്തംബർ: മൂന്നു മാസത്തെ അവധിയെടുത്ത് ഓട്ട്ളയോടൊപ്പം സുറാവു വിൽ

ഒക്റ്റോബർ: “അറബികളും കുറുനരികളും” പ്രസിദ്ധീകരിക്കുന്നു.

നവംബർ: “അക്കാദമി മുമ്പാകെ ഒരു റിപ്പോർട്ട്” പ്രസിദ്ധീകരിക്കുന്നു.

ഡിസംബർ: പ്രാഗിൽ വച്ച് ഫെലിസിനെ കാണുന്നു; രണ്ടാമത്തെ വിവാഹനിശ്ചയത്തിൽ നിന്നും പിന്മാറുന്നു.

1918 ജനുവരി: കീർക്കെഗോറിന്റെ കൃതികൾ വായിക്കുന്നു.

മാർച്ച്: ജോലിയിൽ തിരിയെ പ്രവേശിക്കുന്നു; നവംബറിൽ വീണ്ടും അവധിയെടുക്കുന്നു.

1919 ജനുവരി: വീണ്ടും പ്രാഗിൽ; ജൂലിയുമായി വിവാഹനിശ്ചയം; “നാട്ടുമ്പുറത്തെ ഡോക്ടർ” പ്രസിദ്ധീകരിക്കുന്നു. ഫെലിസിന്റെ വിവാഹം.

നവംബർ: “എത്രയും പ്രിയപ്പെട്ട അച്ഛന്‌” എഴുതുന്നു.

Milena_Jesenskáമിലേന

1920 തന്റെ കൃതികളുടെ ചെക്ക് വിവർത്തകയായ മിലേന ജസെൻസ്കയുമായി അടുക്കുന്നു..

ജൂലൈ: ജൂലിയുമായുള്ള വിവാഹനിശ്ചയത്തിൽ നിന്നു പിന്മാറുന്നു.

ആഗസ്റ്റ്: മൂന്നു കൊല്ലത്തോളമായി മുടങ്ങിക്കിടന്ന സാഹിത്യരചന പുനരാരംഭിക്കുന്നു.

ഡിസംബർ:പിന്നീട് സുഹൃത്തും ചികിത്സകനുമായ റോബർട്ട് ക്ളോപ്സ്റ്റോക്കിനെ പരിചയപ്പെടുന്നു. അവധിയെടുത്ത് മറ്റ്ലിയാറി സാനിറ്റോറിയത്തിൽ; 1921 ആഗസ്റ്റ് വരെ അവിടെ.

1921 സെപ്തംബർ: വീണ്ടും ജോലിയിൽ; ആരോഗ്യം മോശമായതിനാൽ ഒക്ടോബർ മുതൽ മൂന്നു മാസത്തെ അവധിയെടുക്കുന്നു.

ഒക്ടോബർ: മിലേന പ്രാഗിൽ; കാഫ്ക തന്റെ ഡയറി അവർക്കു നല്കുന്നു.

kafka in prague 1922

1922 ജനുവരി: മിലേനയുമായുള്ള ബന്ധത്തിൽ നിന്നു പിന്മാറാൻ ശ്രമം. “ദുർഗ്ഗം” എഴുതിത്തുടങ്ങുന്നു.

ഏപ്രിൽ: “ഒരു നിരാഹാരയജ്ഞക്കാരൻ” എഴുതുന്നു.

മേയ്: മിലേനയെ അവസാനമായി കാണുന്നു.

ജൂൺ-ജൂലൈ: “ഒരു നായയുടെ അന്വേഷണങ്ങൾ” എഴുതുന്നു.

ജൂലൈ: പെൻഷനോടെ ജോലിയിൽ നിന്നു വിരമിക്കുന്നു.

1923 ജനുവരി-ഏപ്രിൽ: മിക്കവാറും കിടക്കയിൽ; ഹീബ്രു പഠിക്കുന്നു.

ജൂൺ: മിലേനയെ അവസാനമായി കാണുന്നു.

diamant_dora_1928ഡോറ

ജൂലൈ: ഡോറ ഡയമന്റിനെ കാണുന്നു.

സെപ്തംബർ: ബർലിനിൽ ഡോറയോടൊപ്പം താമസം തുടങ്ങുന്നു.

1924 മാർച്ച്: പ്രാഗിലേക്കു മടങ്ങുന്നു; “ജോസഫൈൻ എന്ന ഗായിക” എഴുതുന്നു; ശ്വാസനാളത്തിന്റെ മേൽഭാഗത്തേക്ക് രോഗം വ്യാപിക്കുന്നു.

ഏപ്രിൽ: ഡോറയോടൊപ്പം വിയന്നയ്ക്കു പുറത്തുള്ള ഒരു സാനിറ്റോറിയത്തിൽ.

മേയ്: “ഒരു നിരാഹാരയജ്ഞക്കാര”ന്റെ പ്രൂഫ് നോക്കുന്നു.

KAFKA (4)അവസാനചിത്രം

ജൂൺ 3: മരണം. പ്രാഗിലെ ജൂതസിമിത്തേരിയിൽ ജൂൺ 11ന്‌ സംസ്കാരം.

1925 “വിചാരണ” മാക്സ് ബ്രോഡ് എഡിറ്റു ചെയ്തു പ്രസിദ്ധീകരിക്കുന്നു.

1926 “ദുർഗ്ഗം” മാക്സ് ബ്രോഡ് എഡിറ്റു ചെയ്ത് പ്രസിദ്ധീകരിക്കുന്നു.

1927 “കാണാതെ പോയവൻ” എന്ന നോവൽ “അമേരിക്ക” എന്ന പേരിൽ മാക്സ് ബ്രോഡ് എഡിറ്റു ചെയ്തു പ്രസിദ്ധീകരിക്കുന്നു.

1942 ഓഷ്‌വിറ്റ്സിലെ നാസി ക്യാമ്പിൽ വച്ച് ഇളയ സഹോദരി ഓട്ട്ളയുടെ മരണം. മറ്റു രണ്ടു സഹോദരിമാരും കോൺസെന്‌ട്രേഷൻ ക്യാമ്പുകളിൽ വച്ചുതന്നെയാണ്‌ മരിച്ചത്.

1944 ഒരു ജർമ്മൻ കോൺസെന്‌ട്രേഷൻ ക്യാമ്പിൽ വച്ച് മിലേനയുടെ മരണം.

1952 ലണ്ടനിൽ വച്ച് ഡോറ ഡയമന്റിന്റെ മരണം

1960 ഫെലിസ് ബോവറിന്റെ മരണം

No comments:

Post a Comment